എന്റെ ശിവനെ
നിന്റെ മൂന്നാം കണ്ണുതുറന്ന്
എന്നെ ഭസ്മമാക്കു;
ശവദാഹിയായ
ചെഷ്ടകളുടെ മാറില്‍
നീ അത് വിതറണം
ജീര്‍ണിച്ച
ശവങ്ങളുടെ കാഴ്ച്ച
തിരമാല പോലെ
കണ്ണില്‍ അലയടിക്കുന്നു
ഇനിയും വയ്യ
നിന്‍റെ ത്രിക്കണ്ണിലെ
വിദ്യ ഒരു നിമിഷം
എന്റെതായിരുനെങ്കില്‍
എന്ന് ഞാന്‍
ആശിച്ചു പോകുന്നു ....
No comments:
Post a Comment