Blogger Widgets

Wednesday, 4 September 2013

ഇരുട്ട്

നീ സത്യമെന്നു
കരുതുനതെല്ലാം
ഒരു നേര്‍ത്ത പാട നിറഞ്ഞ 
സത്യങ്ങള്‍ മാത്രം 


നിന്റെ കണ്ണുകളെ 
കഭിളിപിക്കുന്ന 
ചില കറുത്ത
സത്യങ്ങള്‍ 
നിന്‍റെ ലഹരി മയക്കത്തില്‍ 
നിന്നും ഇനിയും ഉണരൂ
 നിന്നെ കാത്തുനില്‍കുന്നു 
കറുപിന്റെ മറപറ്റി 
നില്‍കുന്ന ഒരുകൂട്ടം ജനങ്ങള്‍ 


ഇരുട്ടെന്ന
ശാപതിലേക്ക് 
തന്‍റെ ജന്മം
ഉഴിഞ്ഞുവെച്ച 
പാവങ്ങള്‍ 


അവരുടെ കണ്ണുകളെ 
നിന്‍റെ ഭാണങ്ങള്‍കൊണ്ട് 
ഉണര്‍ത്തുക .....!!!!

Sunday, 13 May 2012

അനശ്വരമായ പൂക്കള്‍

ദൈവത്തിന്‍
കയ്യൊപ്പുള്ള

സൗഹൃദം...


അടര്‍ന്നുവീഴുന്ന
വാകയിലെ
അടരാത്ത
മൂന്ന്
വാകപ്പൂക്കള്‍

നിന്നിലെ സൌന്തര്യം
കണ്ട ശലഭങ്ങള്‍
ഇന്ന്
മുളപൊട്ടിയോഴുകുന്ന
രാഗമായ്‌ മാറുന്നു

അനശ്വരം ആയ
ഈ ലോകത്ത്
അനശ്വരം ആയി
തുടരും
ഈ പൂങ്കാവനത്തിലെ
വല്ലരികളെ
നിങ്ങള്‍ എങ്ങു
പോയി

ചാഞ്ചാടി ആടുന്ന
നിങ്ങളിലെ
അജന്ച്ചലമായ
സൗഹൃദം
കണ്ടെനിക്കങ്ങിനെ
മയങ്ങണം ...
 

Saturday, 12 May 2012

തിളങ്ങുന്ന വെള്ളികശുകള്‍


എന്‍റെ കണ്ണില്‍
വജ്രം പോല്‍
തിളങ്ങുന്നു
ചതിക്കപ്പെട്ടു നേടിയ

നാല് വെള്ളിക്കാശ്

ഓടുന്ന ജീവന്‍റെ
ഞരംമ്പറത്ത്
അവന്‍റെ
തിളയ്ക്കുന്ന
ചോരകൊണ്ട്
എനിക്ക്
വെള്ളിക്കാശ് തന്ന
യജമാനന്
അഭിഷേകം
ചെയണം

നിനക്ക് വേണ്ടി
ഞാന്‍
ഒരു മാനിനെ
വെട്ടയാടം
ഒരു മനുഷ്യന്റെ
ജീവനെ
കാറ്റില്‍ പരത്താന്‍
എന്‍റെ
പതറാത്ത
കൈകള്‍ക്ക്‌ ആകില്ല

ഒഴുക്ക്


പെണ്ണെ
ഇന്ന് ഞാന്‍
ഒഴുക്കില്‍ അകപ്പെട്ട
ഒരിലയാണ്

എത്ര ശ്രമിച്ചിട്ടും
നിന്നിലേക്കുള്ള
ദൂരം
ഒരുമാത്രപോലും
താണ്ടാന്‍ കഴിയാത്ത
ഒരില

ഒരു ഈറനണിഞ്ഞ
ത്രിസന്ദ്യയില്‍
ചുംബനത്തില്‍
പൊതിഞ്ഞ
കണ്ണുനീരാര്‍ന്ന വക്കുകള്‍

മനസ്സിന്‍റെ
ഇടത്താളിലെ
പടവുകള്‍ ചിന്നിയ
ആ വാക്കുകള്‍

മറന്നില്ല മയുന്നില്ല
എന്‍ മനസ്സിന്‍
പടവിളക്കുമാ
വാക്കുകള്‍....
 

Wednesday, 9 May 2012

എന്നെ കൊന്ന വരി

ഒരു മണ്ണെണ്ണ
തിരിയുടെ
വെട്ടത്തില്‍
എഴുതിയ വരികള്‍
എനിക്കു നേരെ
തിരിഞ്ഞു നിന്ന്
കുത്തുന്നു ...

എഴുതിയ പേനക്കണോ
അതോ എനിക്കാണോ
പിഴവ് പറ്റിയത്

ചിന്തകള്‍ എന്റെ
മനസ്സിനെ ഇറുക്കി
വലിക്കുന്നു

ഇനിയെന്റെ
തൂലിക ചലിക്കില്ല .. ഞാനും
ഇരുട്ടിന്റെ മറപറ്റി
നടക്കാന്‍ മനസ്സ്
കൊതിക്കുന്നു ...

ഞാന്‍

ഞാന്‍
ഞാനാകണം
ഇന്നെന്‍റെ
മനസ്സിലെ
വാക്കുകളെ മുറുകെ
പിടിക്കണം
എന്റെ
വിശ്വാസങ്ങളില്‍
ഉറച്ചു നില്കണം

എന്നില്‍
ആദിപത്യം പുലര്‍ത്താന്‍
ശ്രമിക്കുന്ന
കൂപ മണ്ടൂപങ്ങളെ
ഒരു
കണ്ണാടിയിലെന്നപോല്‍
പ്രതിഫലിപ്പിക്കാന്‍
ഞാനെന്‍റെ മനസിനെ
അനുവതിക്കില്ല
ഞാന്‍ ഞാന്‍ തന്നെ ...

Friday, 13 April 2012

എന്‍റെ വിഷുക്കണി.....



മുകളില്
കറങ്ങുന്ന ഫാന്‍ ;

പതിചാരിയ
വാതിലില്
തൂങ്ങി കിടക്കുന്ന
തൂവാല;

തൊട്ടരികില്
കൂര്‍ക്കം വലിച്ചു
കിടന്നുറങ്ങുന്ന
സുഹൃത്ത്‌

എങ്കിലും എന്‍റെ
മനസ്സില് ഒരു കണി
പുലരും നേരം
കണ്ണു പൊത്തി
കാണിച്ചിരുന്ന കണി
മനസിലെ കണി....

എല്ലാ കൂട്ടുക്കാര്‍കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ....

Tuesday, 10 April 2012

നീ കള്ളനല്ല..


നീ എന്‍റെ നെഞ്ചില്‍ നാട്ടിയ
നിന്‍റെ പ്രവര്‍ത്തി
അതിനെയാണ് ഞാന്‍
കള്ളന്‍ എന്ന് വിളിച്ചത്

നിഗൂഡമായ
നിന്‍റെ ചിന്തകള്‍ ;
അതിലേക്ക് നീ എയ്യുന്ന
ദുഷ്ട ചിന്തകളുടെ
ഉറവവറ്റാത്ത ആവനാഴിക
അതിനെ ആണ് ഞാന്‍
കള്ളന്‍ എന്ന് വിളിച്ചത്

എന്‍റെ കരങ്ങള്‍ കൊണ്ട്
നിന്‍റെ നെഞ്ചിലേക്ക്
കടാര അഴ്നിറക്കാന്‍
എനിക്ക് കഴിയില്ല

നീ നടക്കുക
നിന്‍റെ വഴികളിലൂടെ
തിരിഞ്ഞു നടക്കുക


Monday, 9 April 2012

നിന്‍റെ മൌനം



നിഗൂഡമായ
അണകെട്ടില്‍ നിന്നും
ഒരു കുതിപ്പെന്ന പോലെ
പുറത്തേക്കടിഞ്ഞ
നിന്‍റെ വാക്ക്

കൈകള്‍ മുറുകെപ്പിടിച്ച്
വിശ്വാസങ്ങളെ
മനസ്സിലേറ്റി
കാലമാകുന്ന
ഗണിത വീഥിയില്‍
സ്വപ്നത്തിന്‍
തേരില്‍ ഞാന്‍
യാത്ര തുടരുന്നു;    

നിന്‍റെ കണ്ണിലെ
നക്ഷത്രത്തിളക്കമാര്‍ന്ന
വെളിച്ചമെനിക്ക്
വഴികാട്ടിയാകുന്നു

അലയടിച്ചൊഴുകുന്ന
പുഴയെന്നപോലെ
എന്നെ തോട്ടുരുംബി
സ്നേഹം പങ്കിടുംബോളും;

മറഞ്ഞിരിക്കുന്നു
പ്രണയത്തിന്‍റെ കഴുമരം
പുറകില്‍ നിന്നും
കൈ കൊട്ടിവിളിച്ചിട്ടും
നിന്‍റെ കണ്ണിലെ
വെളിച്ചമെന്നെ
മുന്നിലേക്ക്‌ നയിക്കുന്നു

വന്ന്യമായ നിന്‍റെ
ചെയ്തികളില്‍
വീണുടഞ്ഞതെന്‍
സ്വപ്നത്തിന്‍
പളുങ്കുപത്രമാണെങ്കിലും
മനസിന്‍റെ ഏതോ ഒരു കോണില്‍
നീ ഇപ്പോളും ഒറ്റനക്ഷത്രത്തെ പോലെ
ജ്വലിക്കുന്നു ...

Sunday, 8 April 2012

സ്നേഹം

നിന്‍റെ സ്നേഹം
ഒരു വേദന
സുഖമുള്ള വേദന.......

ആഴത്തിലറങ്ങുന്ന കത്തിപോലെ
നിന്‍റെ സ്നേഹം
എന്നെ
കുത്തി നോവിക്കുന്നു.....

ഈ വേദന
എന്നും ഒരു വേദന മാത്രം .....

നോവിന്‍റെ പാഴ്കുണ്ടിലേക്ക്
എന്നെ വലിച്ചെറിഞ്ഞ്
ഒരു ഇളം തൂവല്‍ പോലെ
അവള്‍ പറന്നു നീങ്ങി ....

ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍
വാവിട്ട് ചിരിക്കുന്നു......

പുഴുതിളച്ച സ്വപ്‌നങ്ങള്‍
ചീഞ്ഞു നാറുന്നു ....

ഈ സ്നേഹം
എന്നും ഒരു വേദന ....

ഇന്നിന്‍റെ വിലാപം

എന്റെ ശിവനെ
നിന്റെ മൂന്നാം കണ്ണുതുറന്ന്‌
എന്നെ ഭസ്മമാക്കു;
ശവദാഹിയായ
ചെഷ്ടകളുടെ മാറില്‍
നീ അത് വിതറണം

ജീര്‍ണിച്ച
ശവങ്ങളുടെ കാഴ്ച്ച
തിരമാല പോലെ
കണ്ണില്‍ അലയടിക്കുന്നു
ഇനിയും വയ്യ

നിന്‍റെ ത്രിക്കണ്ണിലെ
വിദ്യ ഒരു നിമിഷം
എന്റെതായിരുനെങ്കില്‍
എന്ന് ഞാന്‍
ആശിച്ചു പോകുന്നു ....