നിഗൂഡമായ
അണകെട്ടില്‍ നിന്നും
ഒരു കുതിപ്പെന്ന പോലെ
പുറത്തേക്കടിഞ്ഞ
നിന്റെ വാക്ക്
കൈകള്‍ മുറുകെപ്പിടിച്ച്
വിശ്വാസങ്ങളെ
മനസ്സിലേറ്റി
കാലമാകുന്ന
ഗണിത വീഥിയില്‍
സ്വപ്നത്തിന്
തേരില്‍ ഞാന്‍
യാത്ര തുടരുന്നു;
നിന്റെ കണ്ണിലെ
നക്ഷത്രത്തിളക്കമാര്‍ന്ന
വെളിച്ചമെനിക്ക്
വഴികാട്ടിയാകുന്നു
അലയടിച്ചൊഴുകുന്ന
പുഴയെന്നപോലെ
എന്നെ തോട്ടുരുംബി
സ്നേഹം പങ്കിടുംബോളും;
മറഞ്ഞിരിക്കുന്നു
പ്രണയത്തിന്റെ കഴുമരം
പുറകില്‍ നിന്നും
കൈ കൊട്ടിവിളിച്ചിട്ടും
നിന്റെ കണ്ണിലെ
വെളിച്ചമെന്നെ
മുന്നിലേക്ക് നയിക്കുന്നു
വന്ന്യമായ നിന്റെ
ചെയ്തികളില്‍
വീണുടഞ്ഞതെന്
സ്വപ്നത്തിന്
പളുങ്കുപത്രമാണെങ്കിലും
മനസിന്റെ ഏതോ ഒരു കോണില്‍
നീ ഇപ്പോളും ഒറ്റനക്ഷത്രത്തെ പോലെ
ജ്വലിക്കുന്നു ...

മനോഹരം ആയിരിക്കുന്നു ചിക്കു
ReplyDelete