Blogger Widgets

Monday, 9 April 2012

നിന്‍റെ മൌനം



നിഗൂഡമായ
അണകെട്ടില്‍ നിന്നും
ഒരു കുതിപ്പെന്ന പോലെ
പുറത്തേക്കടിഞ്ഞ
നിന്‍റെ വാക്ക്

കൈകള്‍ മുറുകെപ്പിടിച്ച്
വിശ്വാസങ്ങളെ
മനസ്സിലേറ്റി
കാലമാകുന്ന
ഗണിത വീഥിയില്‍
സ്വപ്നത്തിന്‍
തേരില്‍ ഞാന്‍
യാത്ര തുടരുന്നു;    

നിന്‍റെ കണ്ണിലെ
നക്ഷത്രത്തിളക്കമാര്‍ന്ന
വെളിച്ചമെനിക്ക്
വഴികാട്ടിയാകുന്നു

അലയടിച്ചൊഴുകുന്ന
പുഴയെന്നപോലെ
എന്നെ തോട്ടുരുംബി
സ്നേഹം പങ്കിടുംബോളും;

മറഞ്ഞിരിക്കുന്നു
പ്രണയത്തിന്‍റെ കഴുമരം
പുറകില്‍ നിന്നും
കൈ കൊട്ടിവിളിച്ചിട്ടും
നിന്‍റെ കണ്ണിലെ
വെളിച്ചമെന്നെ
മുന്നിലേക്ക്‌ നയിക്കുന്നു

വന്ന്യമായ നിന്‍റെ
ചെയ്തികളില്‍
വീണുടഞ്ഞതെന്‍
സ്വപ്നത്തിന്‍
പളുങ്കുപത്രമാണെങ്കിലും
മനസിന്‍റെ ഏതോ ഒരു കോണില്‍
നീ ഇപ്പോളും ഒറ്റനക്ഷത്രത്തെ പോലെ
ജ്വലിക്കുന്നു ...

1 comment:

  1. മനോഹരം ആയിരിക്കുന്നു ചിക്കു

    ReplyDelete